തിരൂരങ്ങാടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, ബില്ലിനെതിരെ വിമര്‍ശനവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഭരണത്തിന്‍റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് ടിക്കാറാം മീണ തിരൂരങ്ങാടിയില്‍ പറഞ്ഞു.
മതനിരപേക്ഷതിയാണ് രാജ്യത്തിന്‍റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്ബര്യത്തില്‍ നാം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള്‍ സഹിച്ച ത്യാഗങ്ങളില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്.
ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. അതാണ് നമ്മുടെ ചരിത്രം. ഇനിയും തോല്‍പിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !