നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപിന്റെ ഹർജി. കൊച്ചി വിചാരണ കോടതിയിലാണ് ദിലീപ് ഹർജി നൽകിയത്.
ഹർജിയിൽ കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കുകയാണ്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിലുള്ളതിനാൽ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിൻമേലുള്ള പ്രാരംഭ വിചാരണയാണ് ഇന്ന് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !