മലപ്പുറം: ദേശീയ ഉൗർജ സംരക്ഷണ ദിനാചരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉൗർജസംരക്ഷണത്തിന്റെ പ്രധാന്യത്തെപ്പറ്റി ബോധവാൻമാരാക്കുന്നതിനും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൗർജ സംരക്ഷണ പ്രതിജ്ഞയെടുത്തു.
മലപ്പുറം കളക്ടറേറ്റ് സമ്മേളനഹാളിൽ നടന്ന ജില്ലാതല ചടങ്ങിൽ എഡിഎം എൻ.എം.മെഹ്റലി ഉദ്യോഗസ്ഥർക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉൗർജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശമെത്തിക്കുക, വിവിധ മത്സരങ്ങൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് ഉൗർജ സംരക്ഷണ മാർഗങ്ങൾ ജനങ്ങളിലേക്കെത്തിക്കുക, ഉൗർജത്തിന്റെ ദുരുപയോഗം തടഞ്ഞ് കാര്യക്ഷമമായ ഉൗർജോപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രതിജ്ഞയുടെ ലക്ഷ്യം. ദേശീയതലത്തിൽ എല്ലാ വർഷവും ഡിസംബർ 14 ഉൗർജ സംരക്ഷണ ദിനമായി ആചാരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞ സംഘടിപ്പിച്ചത്. കേരളത്തിൽ നവംബർ 15 മുതൽ ഡിസംബർ 14 വരെ ഉൗർജ സംരക്ഷണ മാസമായി ആചരിക്കുന്നത്.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !