പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരണമടഞ്ഞു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മർദനമേറ്റ് അവശനായ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രിയോടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മൂന്ന് പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം വ്യക്തമാകാൻ നാളെ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Content Summary: Mob attack in Walayar: Interstate worker who was undergoing treatment dies
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !