നാടിന്റെ അഖണ്ഡതയും സൗഹാർദ്ധവും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കാൻ അനുവദിക്കരുതെന്നും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിന്ന് ഈ ബില്ലിനെതിരെ പോരാടണമെന്നും ഫോക്കസ് ജിദ്ദ ആവശ്യപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്ന് അഭിമാനിക്കുന്ന ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഈ ബിൽ നിലവിൽ ഒരു വിഭാഗം ജനങ്ങളുടെ പൗരത്വം അടക്കമുള്ള അവകാശങ്ങളെ എടുത്തുകളയുകയും ഭാവിയിൽ മറ്റിതര സമൂഹങ്ങളെ രണ്ടാം പൗരന്മാരോ പൗരത്വമില്ലാത്തവരോ ആയി മാറ്റുന്ന ഫാസിസ്റ്റ് നിയമമാണ് നടപ്പിലാക്കാൻ പോവുന്നത്.
മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ നിയമങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ് . ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രം റദ്ദു ചെയ്യുന്നത് ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കുന്ന നടപടിയാണ്. ഭരണഘടനയുടെ തകര്‍ച്ച മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണമായ പതനത്തിലേക്കാണ് അതുകൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ടു രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് പോരാടാന്‍ തയ്യാറാകണം.
ഒരു നാടിന്‍റെയും അതിലെ ജനങ്ങളുടെ സ്വൈര്യ വിഹാരത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട ഭരണകൂടം ഇന്ന് വര്‍ഗീയതയുടെയും ഭീകരതയുടെയും ആള്‍ രൂപങ്ങളായി മാറുന്ന കാഴ്ചയാണ് ഭാരതത്തിൽ കാണുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിൽ മുന്നിൽ നിന്ന് നയിച്ച പാരമ്പര്യമുള്ള മുസ്ലിം വിഭാഗത്തോട് ഈ നാട്ടിൽ പൗരത്വം തെളിയിക്കാനുള്ള രേഖ അവശ്യപ്പെടുന്നവർ, നാടിനെ ഒറ്റുകൊടുക്കാൻ കൂട്ടുനിന്ന സ്വന്തം ചരിത്രം ഓർക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. പൗരത്വ വിവേചന ബില്ലിനെതിരെ ജാമിഅ മില്ലിയിയയിൽ അടക്കം രാജ്യത്തിന്റെ വിവിധ ക്യാമ്പസ്സുകളിൽ നടക്കുന്ന സമരങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും ഫോക്കസ് അറിയിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !