ബാബരിയുടെ വിധി ചരിത്ര വിധിയല്ല വിചിത്ര വിധിയാണ് എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ എൻ.ആർ.സി, സി.എ.എ എന്നീ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബാബരി മസ്ജിദ് മുസ്ലിംകളുടേതാണെന്നും അതിൽ ശിലാന്യാസം നടത്തിയതും മസ്ജിദ് തകർത്തതും കുറ്റകരമാണെന്നും വിലയിരുത്തിയ കോടതി, മസ്ജിദ് പൊളിച്ച സ്ഥലത്ത് അത് തകർത്തവർക്ക് തന്നെ അമ്പലം നിർമിക്കാൻ അനുമതി നൽകികൊണ്ട് ലോകത്തെവിടെയും കേട്ട് കേൾവിയില്ലാത്ത വിചിത്രമായ വിധി നടപ്പിലാക്കിയിരുക്കുന്നു. ഇതിലൂടെ നീതിയുടെ അവസാന വാക്കായ രാജ്യത്തെ പരമോന്നത നീതി പീഠം മുസ്ലിംകളോടും ഓരോ ഇന്ത്യകാരനോടും അനീതി കാണിച്ചുവെന്ന് യോഗം വിലയിരുത്തി.
ഭരണഘടനാ വിരുദ്ധവും മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ടുകൊണ്ടുള്ളതുമായ എൻ.ആർ.സി, സി.എ.എ കിരാതനിയമങ്ങൾകെതിരെ ഓരോ ഇന്ത്യകാരനും പ്രക്ഷോഭവുമായി രംഗത്തിറങ്ങണമെന്നും സുപ്രിംകോടതിയും രാഷ്ട്രപതിയുമുൾപ്പെടെ എല്ലാ നീതിനിർവഹണ സ്ഥാപനങ്ങളെയും ഭീഷണിപെടുത്തിയോ പ്രലോഭനങ്ങളിലൂടെയോ വിലക്കെടുത്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന അമിത്ഷാ മോഡി കൂട്ടുകെട്ട് ഇൻഡ്യക്കാപത്താണെന്ന് സംഗമത്തിൽ വിഷയമവതരിപ്പിച്ചു സംസാരിക്കയായിരുന്ന അബ്ദുൽ റഹൂഫ് ചേറൂർ പറഞ്ഞു.
സംഗമത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽനാസർ വേങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞിപോക്കർ സ്വാഗതവും സെക്രട്ടറി മുജീബ് മമ്പുറം നന്ദി പ്രകാശിപ്പിച്ചു.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !