പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡൽഹി രാംലീല മൈതാനിയിൽ ഞായറാഴ്ച ബിജെപി നടത്താനിരുന്ന തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് ഭീഷണിയുള്ളത്. ഇതേ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ് പി ജിക്കും ഡൽഹി പോലീസിനും ജാഗ്രതാ നിർദേശം നൽകി
തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് മോദിയെ ലക്ഷ്യം വെക്കുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലി നാളെയാണ് നടക്കാനിരിക്കുന്നത്.
നിലവിലെ നിയമസഭയുടെ കാലാവധി 2020 ഫെബ്രുവരി 22ന് അവസാനിക്കും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം ഡിസംബർ 23നാണ് പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷമാകും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !