പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർ പ്രദേശിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുന്നു. യുപിയിൽ സംഘർഷത്തിനിടെ എട്ട് വയസ്സുകാരൻ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി
സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അടിച്ചമർത്തൽ നയമാണ് പോലീസ് സ്വീകരിക്കുന്നത്. ഇതുവരെ നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തു. പതിനായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 21 ജില്ലകളിൽ ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചു. മീററ്റ്, ബിജ്‌നോർ നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. ലാത്തിച്ചാർജും കണ്ണീർ വാതകവും കൊണ്ടാണ് പോലീസ് ഇതിനെ നേരിട്ടത്. എന്നാൽ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്ന് യുപി പോലീസ് ഇന്നും ആവർത്തിക്കുന്നു. മരിച്ചവരിൽ ബഹുഭൂരിപക്ഷവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പ്രതിഷേധക്കാർ പറയുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !