ഉദ്ഘാടന സെഷനിൽ കെപിഎസ് പ്രസിഡണ്ട് എം നാസർ അധ്യക്ഷത വഹിച്ചു. സാദിഖലി തുവ്വൂർ, ഹാശിം കോഴിക്കോട്, ജാഫറലി പാലക്കോട്, സിറാജുദ്ദീൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെപിഎസ് വൈസ് പ്രസിഡണ്ട് അബ്റാർ ചുള്ളിയോട് സ്വാഗതവും സെക്രട്ടറി റഫീഖ് നന്ദിയും പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായി കലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ 'ഖയാൽ മെഹഫിൽ' അരങ്ങേറി. റാഫി, മൻസൂർ, ഹാശിം കോഴിക്കോട്, ഷാജഹാൻ ബാബു, കോയ, മുംതാസ്, മമ്മുട്ടി, സാദിഖലി തുവ്വൂർ, നൗഷാദ് കരുളായി എന്നിവർ ഖയാൽ മെഹഫിലിലെ ഗസലുകൾ പാടി അവതരിപ്പിച്ചു. ആസ്വാദകരെ മനം കുളിർപ്പിച്ച സെഷനായിരുന്നു ഖയാൽ മെഹഫിൽ.
നിലമ്പൂര് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് 'നിയോ സൗഹൃദ സംഗമ'വും വാർഷികത്തോടനുബന്ധിച്ച് നടത്തി. നിയോ പ്രസിഡണ്ട് റഷീദ് വരിക്കോടൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കെപിഎസ് ജന. സെക്രട്ടറി മുർശിദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം നാസർ അധ്യക്ഷത വഹിച്ചു.
വാർഷിക സംഗമത്തോടനുബന്ധിച്ച് ജിദ്ദയിലെ കലാകാരൻമാർ വിവിധ കലാ പ്രകടനങ്ങൾ അവതരിപ്പിച്ചു. സിറാസ് കൂടക്കര മിമിക്രി അവതരിപ്പിച്ചു. അമാനാ മുനീർ, ഐഫാ സമീർ, റിൻഹാ നിഷാദ്, ഇമാൻ സലാം, ഫറാ ഫാതിമാ, നുഹാ എന്നിവർ വിവിധ നൃത്ത രൂപങ്ങളവതരിപ്പിച്ചു. സാബിൽ തുമ്പ, യൂസഫ് നമ്പോല, മുഹമ്മദ് പി കെ, മുർശിദ് പുള്ളിയിൽ, സിറാസ്, റമീസ്, ജംഷീദ്, മുനീർ പണിക്കവീട്ടിൽ, ലിന മറിയബേബി, റഹീം, നാസർ, മുസ്തഫ, ഷാജഹാൻ, ബശീർ മമ്പാട്, നൗഷാദ് വടകര, സൽമാൻ വഴിക്കടവ് എന്നിവർ ഗാനോൽസവ് പരിപാടിയിൽ വിവിധ ഗാനങ്ങളവതരിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പരിപാടിയിൽ സംബന്ധിക്കാനെത്തിയിരുന്നു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !