ഡിസംബർ 20 നു വൈകിട്ട് 7 മണിക്ക് ഷറഫിയ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നടന്ന പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ച പ്രദേശമായ പോത്തുകല്ല് പഞ്ചായത്തിൽ, പോപ്പിയുടെ നേതൃത്വത്തിൽ ഒട്ടനവധി പുനരധിവാസ പ്രവർത്തങ്ങൾ നടന്നുവരികയാണ്. പതിനഞ്ചു ലക്ഷത്തിൽ പരം രൂപയുടെ വിവിധ പദ്ധതികളിൽ പൂർത്തിയായതും നടന്നു കൊണ്ടിരിക്കുന്നതുമായ വയുടെയും വിഷാദശാംശങ്ങൾ ചടങ്ങിൽ വിവരിക്കും.
കവളപ്പാറ ഉരുൾ പൊട്ടലിൽ മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ടു മാനുഷിക സ്നേഹത്തിന്റെ ഉത്തമ മാതൃക ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത പോത്തുകല്ല് മസ്ജിദുൽ മുജാഹിദീനുള്ള പോപ്പിയുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് പള്ളി കമ്മിറ്റി ഭാരവാഹിക്ക് കൈമാറും. നിലമ്പൂരിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി നടത്തപ്പെട്ട നിയോ ജിദ്ദാ കിക്കോഫ് ടൂർണ്ണമെന്റിൽ വിജയിച്ച പോപ്പി ടീമിനുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും. പ്രവാസികൾക്ക് മാത്രമായിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ ഭീമ യോജന ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത്തിനുള്ള സൗകര്യവും അന്നേദിവസം ഒരുക്കിയതിനാൽ ചേരാൻ താല്പര്യമുളളവർ പാസ്പോര്ട്ട്-ഇക്കാമ കോപ്പി സഹിതം വരേണ്ടതാണ്.
നിയോ ജിദ്ദ പ്രസിഡണ്ട് ആയിരുന്ന നിലമ്പൂർ സ്വദേശിയും ജിദ്ദയിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തു നിറഞ്ഞു നിൽക്കുന്ന റഷീദ് വാരിക്കോടന് ചടങ്ങിൽ യാത്രയയപ്പും നൽകുന്നതാണ്. നിയോ ജിദ്ദയിലെ വിവിധ പ്രവാസി കൂട്ടായ്മ പ്രതിനിധികൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, ജിദ്ദയിലെ പ്രമുഖ ഗായകരുടെ സംഗീത നിശ തുടങ്ങിയവരും വാർഷികത്തിന്റെ ഭാഗമായി നടക്കും. ജിദ്ദയിലും മക്കാ റാബിക് തൂവൽ പ്രദേശങ്ങളിലെയും മുഴുവൻ കൂട്ടായ്മ അംഗങ്ങളും വാർഷിക സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !