എൻ പി ആർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. നമുക്ക് കാണാം എന്ന് മലയാളത്തിൽ കുറിപ്പെഴുതിയാണ് യെച്ചൂരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
കേരളം സൊമാലിയക്ക് തുല്യമാണെന്ന് നിങ്ങളുടെ പ്രധാനമന്ത്രി മോദി ഒരിക്കൽ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിക്കിട്ട് മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ബിജെപി നോക്കുന്നത്. പക്ഷേ അതൊരിക്കലും നടക്കാത്ത സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും യെച്ചൂരി പോസ്റ്റിൽ കുറിച്ചു
പിണറായി വിജയനെ കൊണ്ട് തന്നെ കേരളത്തിൽ എൻ പി ആർ നടപ്പാക്കുമെന്നും ഇല്ലെങ്കിൽ കേരളത്തിന്റെ റേഷൻ റദ്ദാക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ. പിണറായി വിജയനെയും രമേശ് ചെന്നിത്തലയെയും ഡിറ്റൻഷൻ സെന്ററുകളിലാക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !