നിയമസഭാ അടിയന്തരമായി ഉടൻ വിളിച്ചു ചേർക്കും. പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനായാണ് സഭ സമ്മേളിക്കുന്നത്. ജനുവരി 1ന് മുമ്പ് സഭ സമ്മേളിക്കാനാണ് സർക്കാർ നീക്കം. ഞായറാഴ്ച ഉച്ചയ്ക്ക് ചേരുന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയാകും.
പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിർമാണമാണ് സഭാ സമ്മേളനത്തിന്റെ ലക്ഷ്യം. പട്ടിക ജാതി-വർഗ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ഇതിന് ആവശ്യമാണ്. ജനുവരി 10ന് മുമ്പ് തീരുമാനമെടുക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം
ഈ സാഹചര്യത്തിലാണ് സഭ അടിയന്തരമായി വിളിച്ചു ചേർക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയവും സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !