പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പേർ രംഗത്ത്. മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാനാണ് വിഷയത്തിൽ ഏറ്റവുമൊടുവിൽ പ്രതികരണവുമായി രംഗത്തുവന്നത്. ഫേസ്ബുക്ക് വഴിയാണ് ദുൽഖറിന്റെ പ്രതികരണം
മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണ്. അത് തകർക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി നിലകൊള്ളുക. നല്ലൊരു ഇന്ത്യക്ക് വേണ്ടി നിലകൊള്ളുക എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു
സിനിമാ താരങ്ങളായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ, ഷെയ്ൻ നിഗം തുടങ്ങിയവരും പൗരത്വ ഭേദഗതിയെ എതിർത്തും പ്രതിഷേധങ്ങളെ പിന്തുണച്ചും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !