വയനാട് ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഒന്നും മൂന്നും പ്രതികൾക്ക് ഹൈക്കടോത ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അധ്യാപകൻ ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹൻ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. രണ്ട് പേരും നിലവിൽ സസ്‌പെൻഷനിലാണ്. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്. തിരിച്ചു സർവീസിൽ കയറിയാലും മറ്റൊരു സ്‌കൂളിലേക്ക് മാറ്റാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു
അന്വേഷണവുമായി സഹകരിക്കാൻ ഇരുവർക്കും കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ അന്നു തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !