ഭരണ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമൂഹത്തിന് മതത്തിന്റെ പേരിൽ പൗരത്വവും, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നിഷേധിക്കുന്നതെന്നും, ഇത് രാജ്യത്തെ വംശീയമായി വിഭജിക്കുന്നതും, ഭരണഘടന മാനദണ്ഡങ്ങൾക്കു വിരുദ്ധമാണന്നും ഇതിനെ ചെറുത്തു തോൽപ്പിക്കുമെന്നും സദസ്സ് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. മക്കയിലെ 14 വിവിധ സംഘടനക പ്രതിനിധികൾ ഏഷ്യൻ പൊളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
KMCC പ്രധിനിധി കുഞ്ഞിമോൻ കാക്കിയ, OICC: ഷാജി ചുനക്കര, നവോദയ: ശിഹാബുദ്ധീൻ കോഴിക്കോട്, തനിമ: അഷ്‌റഫ് വെള്ളിപ്പറമ്പ്, SIC: സൈനുദ്ധീൻ അൻവരി മണ്ണാർക്കാട് ICF: ജലീൽ മാസ്റ്റർ, സോഷ്യൽ ഫോറം: അബ്ദുല്ല കോയ, യൂത്ത് ഇന്ത്യ: അനീസുൽ ഇസ്ലാം, ഇസ്ലാഹി സെന്റര്: മുഹമ്മദ് അലി കാരക്കുന്ന്, അജ് വ: .നസീറുദ്ധീൻ ഫൈസി, പ്രവാസി സാംസ്കാരിക വേദി: അഡ്വക്കേറ്റ് ഫാറൂഖ് മരിക്കാർ, ഫോക്കസ്: യൂസുഫ് അബ്ദുൽ ഖാദർ പാലക്കാട്, മെഡിക്കൽ സിറ്റി മലയാളീസ്: യഹ്‌യ ആസിഫ് അലി, ദഅവ സെന്റർ: അസിം അഷ്‌റഫ്, എന്നിവർ പ്രതിഷേധ സംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
സംഗമത്തിൽ ഷാനിയാസ് കുന്നിക്കോട്, മുജീബ് പൂക്കോട്ടൂർ, ബഷീർ നിലമ്പുർ, ശമീൽ ചേന്ദമംഗല്ലുർ, അബ്ദുൽ കരീം ബാഖവി പൊന്മള, ഷാഫി ബാഖവി മീനടത്തൂർ, ഫളിൽ നീരോൽപ്പാലം, ബുഷൈർ മഞ്ചേരി, സലിം കാരക്കുന്ന്, ഹുസൈൻ പാങ്ങോട്, റഫീഖ് കുറ്റിച്ചിറ, ജാബിർ മെഹ്ബൂബ്, നസീം പൂക്കോട്ടൂർ, യൂസഫ് പടത്തറ, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്ത ഡോ: ഷെയ്ഖ് ഉമർ സദസ്സിനു ദേശീയ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !