രാജ്യത്തെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് രാഷ്ട്രത്തിന്റെ മതേതരസ്വഭാവം തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെയാണ് പോലീസ് അക്രമങ്ങള്‍ അഴിച്ചുവിട്ടത് രാത്രിയില്‍ കാമ്പസിനുള്ളില്‍ അതിക്രമിച്ചു കയറിയ പോലീസ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതേ ശൈലിയില്‍ തന്നെയായിരുന്നു പോലീസ് കാമ്പസില്‍ കയറിയിറങ്ങത് ലൈബ്രറികളിലും പഠനമുറികളിലും ടിയര്‍ ഗ്യാസുകള്‍ നിര്‍ലോഭം പൊട്ടിക്കുകയായിരുന്നു. അക്രമ രഹിത ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള സമരമാണ് ഞങ്ങളുടേതെന്നും പുറമെയുള്ളവരാണ് അക്രമത്തിന് പിന്നിലെന്നുമുള്ള വിദ്യാര്‍ഥികളുടെ വാദത്തിന് ചെവി കൊടുക്കാതെ, സാരമായി പരിക്കു പറ്റിയ വിദ്യാര്‍ഥികളെ പോലും ആശുപത്രിയില്‍ നിന്നു പോലും അറസ്്റ്റ്് ചെയ്തത് മാനുഷിക പരിഗണന പോലും നല്‍കാതെയാണ്.
രാജ്യത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ഭരണടകൂട ഭീകരതക്കെതിരെയുള്ള ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള ശ്രമം വിജയിക്കില്ല, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒന്നിച്ചു നിന്നുള്ള പാരമ്പര്യമാണ് ഇന്ത്യന്‍ ജനതക്കുള്ളതെന്നും ഫാസിസ്റ്റ് ഭരണ വാഴ്ചക്കെതിരെ ഇന്ത്യ ഒറ്റകെട്ടായി പ്രതികരിക്കുമെന്നും നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു. ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, അബ്ദുസ്സലാം വടകര സംബന്ധിച്ചു. എം കെ അഷ്‌റഫലി സ്വാഗതവും നന്ദിയും പറഞ്ഞു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !