മലപ്പുറം: ജില്ലാ ആസ്ഥാന നഗരിയെ പ്രകന്പനം കൊള്ളിച്ച് ആയിരങ്ങൾ പങ്കെടുത്ത പൗരത്വ സംരക്ഷണ റാലി പ്രതിഷേധസാഗരമായി. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര കരിനിയമം പിൻവലിക്കണമെന്നാവശ്യപെട്ട് മലപ്പുറം പൗരാവലി സംഘടിപ്പിച്ച മഹാറാലി കളക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്നാരംഭിച്ച് രണ്ട് കിലോമീറ്റർ താണ്ടി സുന്നി മഹൽ പരിസരത്ത് സമാപിച്ചു. ജാതി, മത വ്യത്യാസമില്ലാതെ മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾ റോഡ് നിറഞ്ഞൊഴുകി. പി.ഉബൈദുല്ല എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കയ തങ്ങൾ, പി.എ.മജീദ്, യൂസുഫ് കൊന്നോല, പി.കെ.ലത്തീഫ് ഫൈസി, നൗഷാദ് കളപ്പാടൻ, വി.മുസ്തഫ, കെ.പി.ഇസ്മായിൽ, തറയിൽ അബു, സി.എച്ച്.ബഷീർ, മുജീബ് വടക്കേമണ്ണ, തറയിൽ മലിക്, സാദിഖ് നടുത്തൊടി, എൻ.കെ.സദറുദീൻ, ഉപ്പൂടൻ ഷൗക്കത്ത്, കിളിയമണ്ണിൽ ഫസൽ, മുഹമ്മദ് പുഴക്കത്തൊടി, ഷാമിൽ, തറയിൽ അബ്ബാസ്, തറയിൽ സമീർ എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കിളിയമണ്ണിൽ അജ്മൽ അധ്യക്ഷത വഹിച്ചു. പി.ഉബൈദുളള എംഎൽഎ, ഒ.പി.എം. മുത്തുക്കോയ തങ്ങൾ, സിയാവുദ്ദീൻ ഫൈസി, പരി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. പി.സി.വേലായുധൻകുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നൗഷാദ് മണ്ണിശേരി സ്വാഗതവും ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു.
കരുവാരക്കുണ്ട്: പൗരത്വബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് കരുവാരക്കുണ്ട് പഞ്ചായത്ത് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലി നടത്തി. മുഴുവൻ രാഷ്ട്രീയ മത സാമൂഹ്യ സാംസ്കാരിക സംഘടന പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. വൈകുന്നേരം നാലിന് പുന്നക്കാട് ചുങ്കത്തു നിന്നാരംഭിച്ച റാലി കിഴക്കേത്തലയിൽ സമാപിച്ചു. റാലിക്ക് ശേഷം കിഴക്കേത്തല ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ എം.ജെ.ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. എം.അലവി, പി.ഉണ്ണിമാൻ, പി.മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി, എൻ.ഉണ്ണികുട്ടി, എം.പി.വിജയകുമാർ, കെ.പി.എം.ശരീഫ്, വി.പി.ലിയാഖത്തലി, ഹസ്കർ സഖാഫി, അലി ഫൈസി, വയലിൽ ജോയ്, മുഹമ്മദ് റിയാസ്, അബ്ദുൽ ഹക്കീം, ഫായിസ എന്നിവർ പ്രസംഗിച്ചു.
എടക്കര: വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.മൊയ്തീൻ അധ്യക്ഷത വഹിച്ചു. വി.എസ്.ജോയി മുഖ്യപ്രഭാഷണം നടത്തി. റജി കണ്ടത്തിൽ, കെ.സി.ജോബ്, ജൂഡി തോമസ്, ശശി പള്ളത്ത്, വി.കെ.വിശ്വനാഥൻ, ഷേർളി വർഗീസ്, സജാദ് കുരിക്കൾ, സുജ പാലാട് എന്നിവർ പ്രസംഗിച്ചു. എം.പി.മുഹമ്മദാലി, കെ.പി.ഹൈദരാലി, മാനു കോന്നാടൻ, അനീഷ് കുമാർ, നൗഷാദ് പുളിക്കൽ, സുനീർ മണൽ പാടം, സുധീർ ബാബു എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.
എടക്കര: രാജ്യത്തിെൻറ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുക എന്നമുദ്രാവാക്യമുയർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാമാങ്കരയിൽ പ്രതിഷേധറാലി നടത്തി. കന്പളക്കല്ല്, മാമാങ്കര പ്രദേശത്തെ നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. വൈകിട്ട് മാമാങ്കരയിൽ നിന്നാരംഭിച്ച റാലി പുളിക്കലങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകു ഉദ്ഘാടനം ചെയ്തു. വി.കെ.മൊയ്തീൻകുട്ടി, എം.എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.എം.ഇസ്മായിൽ, എ.കെ.അലി, കക്കാടൻ ഷൗക്കത്ത്, എം.കെ.ജാബിർ, പി.ഫസൽ എന്നിവർ നേതൃത്വം നൽകി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !