അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം രാജ്യത്ത് സംഘപരിവാര അജണ്ട നടപ്പിലാക്കുന്നത് അനുവദിക്കില്ല: എസ് ഐ സി ജുബൈൽ സെൻട്രൽ കമ്മിറ്റി

0

ജുബൈൽ: ഒരു സമുദായത്തെ മാത്രം  മാറ്റി നിർത്തി മറ്റുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നരേന്ദ്ര മോദി സർക്കാർ നിലപാട് രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്സ്ട്ടിച്ചു വീണ്ടും വർഗീയ ധ്രുവീകരണമുണ്ടാകാനുള്ള  ശ്രമങ്ങളുടെ ഭാഗമാണെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ജീവത്യാഗം നൽകിയ സമുദായത്തെ ഒറ്റപ്പെടുത്തി നടത്തുന്ന ഈ ഹീന നീക്കം ഇന്ത്യൻ ഭരണഘടനയുടെ നഗ്നമായ ലംഘനം അനുവദിക്കില്ലെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി ഐക്യ ദാർഢ്യ സമ്മേളനം വ്യക്തമാക്കി. 

ഇതിനെതിരെ ഇന്ത്യയിൽ നടക്കുന്ന ജീവൻ മരണ പോരാട്ട സമരങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചാണ് ജുബൈലിൽ വിവിധ മേഖലയിലെ നായകരെ അണിനിരത്തി എസ് ഐ സി സമ്മേളനം സംഘടിപ്പിച്ചത്.

എല്ലാവർക്കും  തുല്യത എന്ന വ്യവസ്ഥക്ക്  വിരുദ്ധമായ ഈ നെറികെട്ട നടപടിക്കെതിരെയും നിയമത്തിനെതിരെയും രാജ്യത്തെ, മതേതരത്യ  ജനാധിപത്യ  പാർട്ടികളും, പ്രസ്ഥാങ്ങളും ഒറ്റക്കെട്ടായി പോരാടണമെന്ന് ഈ യോഗം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും മഹത്തായ ഭരണഘടന  നിലനിൽക്കുന്ന നമ്മുടെ  ഇന്ത്യ  രാജ്യത്ത്  ഇത്തരം നിയമങ്ങൾ  ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും  ഭരിക്കുന്നവർ ഭരണഘടന  മുറുകെ പിടിച്ചു ജനങ്ങളുടെ  അവകാശങ്ങൾ സംരക്ഷിക്കുന്നതിന്  പകരം  രാജ്യത്ത് സംഘപരിവാര  അജണ്ട നടപ്പിലാക്കുകയാണെന്നും ഇത് അനുവദിക്കുകയില്ലെന്നും ഐക്യ ദാർഢ്യ സമ്മേളനം പ്രഖ്യാപിച്ചു.

ഗോവധനിരോധനം, കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളയല്‍, മുസ്‌ലിം പൈതൃകമുള്ള പേരുകള്‍ മാറ്റി ഹിന്ദുത്വ പേരുകള്‍ നല്‍കല്‍ തുടങ്ങി ഭരണകൂടങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ നപടികളുടെ തുടര്‍ച്ചയാണിത്. രാജ്യത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളും  പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. ഫാസ് മുഹമ്മദലി മഞ്ചേരി ഉദ്ഘാടനം ചെയ്‌തു. മജീദ് മാസ്റ്റർ വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യു എ റഹീം, ശംസുദ്ധീൻ പള്ളിയാളി (കെഎംസിസി), ഷാജഹാൻ മനക്കൽ തൃശൂർ (തനിമ), ബാപ്പു തേഞ്ഞിപ്പലം (സാഫ്‌ക), എൻജിനീയർ ആരിഫ് അത്തോളി (സഹചാരി പ്രവാസി കെയർ ജുബൈൽ), ഫസൽ കോഴിക്കോട് (ഒഐസിസി), അശ്‌റഫ് അശ്‌റഫി (എസ്ഐസി ഈസ്റ്റേൺ പ്രവിശ്യ) തുടങ്ങിയവർ സംസാരിച്ചു. നൂറുദ്ധീൻ മൗലവി ചുങ്കത്തറ അവലോകന പ്രസംഗം നടത്തി. അബ്‌ദുസ്സലാം കൂടരഞ്ഞി പ്രമേയം അവതരിപ്പിച്ചു. നൗഫൽ നാട്ടുകൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിഹാബുദ്ധീൻ ബാഖവി, ഇബ്‌റാഹീം ദാരിമി, പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മനാഫ് മാത്തോട്ടം സ്വാഗതവും ഷജീർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.






നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !