ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘ്പരിവാർ ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് പോരാടണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ക്രൂരതയെ കമ്മിറ്റി അപലപിച്ചു.
നീണ്ട സമരങ്ങൾ കൊണ്ട് നാം നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ സമൂഹം ഒറ്റകെട്ടായി ചെറുത്തു തോല്പിക്കുമെന്നും എടക്കര മേഖല ഗ്ലോബൽ സഹചാരി കമ്മിറ്റി ഭാരവാഹികളായ ബഷീർ ഫൈസി ചുങ്കത്തറ,അമീർ കുനിപ്പാല, അബ്ദു റഹ്മാൻ മുസ്ലിയാർ പൂളപ്പാടം, അഷ്‌റഫ് ഫൈസി മൂത്തേടം, മുസ്തഫ ദാരിമി, മൻസൂർ എടക്കര, അൻവർ താളിപ്പാടം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !