ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുന്നിൽ നിന്ന് പോരാടിയവരാണ് മുസ്ലികളെന്നും ഇന്ത്യയിലെ മുസ്ലിംകൾ വിവിധ സമുദായങ്ങളുമായി സൗഹാർദ്ദത്തോടെ രാജ്യ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിൽ നിന്നും മുസ്ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഭരണ ഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവൻ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ ദാറുൽ ഹികം ശരീഅത്ത് കോളേജ് പ്രിൻസിപ്പൽ ടി. എച്ച്.ദാരിമി പ്രമേയ പ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നിയമാനുസൃതമായിരിക്കണമെന്നും അല്ലത്ത പക്ഷം വിപരീത ഫലം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. വൈകാരികമായ പ്രതികരണങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ടി.എം.എ. റഊഫ്,റഷീദ് വാരിക്കോടൻ,കബീർ കൊണ്ടോട്ടി തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദലി ഫൈസി ഖിറാഅത് നടത്തി.ഹൈദർ പുളിങ്ങോം സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. എസ്.ഐ.സി. ജിദ്ദ കമ്മിറ്റി ഭാരവാഹികളായ മുസ്തഫ ബാഖവി ഊരകം, അബുബക്കർ ദാരിമി ആലമ്പാടി, എം.സി. സുബൈർ ഹുദവി കൊപ്പം, സൽമാൻ ദാരിമി, മൊയ്‌ദീൻ കുട്ടി ഫൈസി ,എൻ.പി. അബുബക്കർ ഹാജി, ഉസ്മാൻ എടത്തിൽ, അബ്ദുറഹ്മാൻ അയക്കോടൻ, ഹുസ്സൈൻ പാതിരാമണ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വത്തെ നൽകി.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !