പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. മീറ്ററിൽ നാല് പേർ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ 14 ആയി ഉയർന്നത്. രാജ്യമെമ്പാടും ഇന്നും പ്രതിഷേധം അതിരൂക്ഷമായി തുടരുകയാണ്.
വിവിധയിടങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്ന് 58 പേരെ അറസ്റ്റ് ചെയ്തു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനും സംഘർഷം നടത്തിയതുമടക്കം വിവിധ വകുപ്പുകളാണ് ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ പത്ത് പേർ ജാമിയയിലെ സംഘർഷവുമായി ബന്ധപ്പെട്ടും 30 പേർ സീലംപൂർ സംഘർഷവുമായി ബന്ധപ്പെട്ടുമാണ്.
ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരിൽ എട്ട് വയസ്സുകാരൻ ബാലനുമുണ്ട്. യുപിയിലെ മീററ്റിലും ബിജ്‌നോറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 21 നഗരങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !