"ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം" എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് കത്തിവെക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വിദ്യാർത്ഥി യുവജനങ്ങൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരൻമാരും ഒറ്റക്കെട്ടായി പ്രതിശേധഗോധയിൽ ഇറങ്ങിയത് ഇന്ത്യയുടെ നല്ല ഭാവിയെ സൂചിപ്പിക്കുന്നു എന്ന് യോഗം വിലയിരുത്തി.
മുസ്തഫ ദാരിമി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗഫൂർ വാവൂർ അക്ബർ പറപ്പൂർ സംസാരിച്ചു. കുഞ്ഞാവ പെരുമണ്ണ , മുഹമ്മതലി വളമംഗലം, അശ്റഫ് തസാലി, ലതീഫ് തങ്ങൾ, മുസാഫർ മുക്കം, ജാബിർ ചെമ്മാട്, ലതീഫ് പരേക്കാട് , സുബൈർഷ കാവനൂർ, മുഹമ്മദലി വെളിമുക്ക്, ഗഫൂർ തല പെരുമണ്ണ, അൽതാഫ് ഇരുമ്പുഴി, മജീദ് പെരുമണ്ണ, ബാവ ഗൂഡല്ലൂർ എന്നിവർ നേതൃത്വം നൽകി.അനീസ് വെള്ളേരി സ്വാഗതവും അലിയാപ്പു ചെങ്ങര നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !