കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കണ്ണൂരിൽ കരിങ്കൊടി. കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഗവർണർ എത്തുന്ന വഴിയിൽ പ്രതിഷേധക്കാർ കരിങ്കൊടിയുമായി നിലയുറപ്പിക്കുകയായിരുന്നു. പി. മുഹമ്മദ് ഷമ്മാസ്, റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, പി.അഭിജിത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സർവകലാശാല പരിസരത്ത് ഗവർണർക്കെതിരെ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !