വടക്കഞ്ചേരി: മകന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട പിതാവ് മകനെ അടിച്ചു കൊലപ്പെടുത്തി. തേനിടുക്ക് നെല്ലിയാംപാടം കുന്നംകാട് മന്നാപറന്പില് മത്തായിയുടെ മകന് ബെയ്സില്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ (65) വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളില്‍ ഹാളിലെ സ്റ്റെയര്കെയ്സിനടുത്താണ് ബെയ്സില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൃത്യം നടന്നിട്ടുള്ളത്. ഭാര്യ സാറാമ്മയെ മറ്റൊരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്.
കൊലനടത്തിയതിനു ശേഷം പുലര്‍ച്ചെ ഒന്നരയോടെ മത്തായി മകന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി വീട്ടിലേക്ക് ഉടന്‍ വരണമെന്ന് ആവശ്യപ്പെട്ടു. മദ്യപിച്ച് വീട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാകുന്പോള് സുഹൃത്തുക്കള്‍ പറഞ്ഞാണ് ബെയ്സില്‍ വഴക്ക് നിര്‍ത്തിയിരുന്നത്. ഇതിനു മുന്‍പും പലതവണ ഇത്തരത്തില്‍ സുഹൃത്തുക്കള്‍ പ്രശ്നം തീര്‍ക്കാന്‍ വീട്ടിലെത്താറുണ്ട്.
അത്തരത്തില്‍ വഴക്കു തീര്ക്കാനായിരിക്കുമെന്ന് കരുതിയാണ് സുഹൃത്ത് വീട്ടില്‍ വന്നത്. എന്നാല്‍ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ബെയ്സിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ വീടിനുള്ളില്‍ കയറിയ മത്തായിയെ സുഹൃത്ത് പൂട്ടിയിട്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇസ്രായേലില്‍ നേഴ്സിംഗ് ജോലിയായിരുന്ന ബെയ്സില്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്.
സ്പെയിനില്‍ ജോലിക്കായി പോകാന്‍ ഒരുങ്ങുകയായിരുന്നു. കൃത്യത്തിനു ശേഷം മത്തായി ജീവനൊടുക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !