തങ്ങൾ സിപിഎം പ്രവർത്തകരാണെന്ന് ആവർത്തിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും അറസ്റ്റിലായ അലനും താഹയും. ഞങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെയെന്നും യുവാക്കൾ വിളിച്ചു പറഞ്ഞു. എൻ ഐ എ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം
ഞങ്ങൾ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവർത്തകരാണ്. മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ. ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ബൂത്ത് ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടി നടന്നിട്ടുണ്ടെന്നും ഇരുവരും കൊച്ചിയിൽ പറഞ്ഞു
യുഎപിഎ കേസിൽ ഇരുവരെയും എൻ ഐ എ കോടതി ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു. എൻ ഐ എ നൽകിയ കസ്റ്റഡി കാലാവധി നാളെ പരിഗണിക്കും. സുരക്ഷ പരിഗണിച്ച് ഇരുവരെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !