നിയമസഭ ഇനി 'ഡിജിറ്റലാകും'; പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

0

കേരള നിയമസഭ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: നിയമസഭാ നടപടികളില്‍ സ്‌പീക്കറും എം.എല്‍.എമാരും തമ്മില്‍ ഇനി ഒറ്റ ക്ലിക്കിന്റെ അകലം മാത്രം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 30ന് തുടങ്ങുന്ന സമ്മേളനത്തില്‍ എം.എല്‍.എമാരും ഏതാണ്ട് 'ഡിജിറ്റലാകും". കടലാസ് രഹിത നിയമസഭ സംവിധാനത്തിന്റെ ആദ്യ പരീക്ഷണ വേദി കൂടിയാണിത്.

വര്‍ഷാവര്‍ഷം സമ്മേളനത്തിന് 50 കോടി വീതം ചെലവാക്കുന്നത് ഇ-സഭയിലൂടെ ലാഭിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. അംഗങ്ങള്‍ക്ക് ഹാജര്‍ബുക്കില്‍ ഒപ്പിടുന്നതിലും മാറ്റം വരുത്തുന്നത് ആലോചനയിലാണെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് ഇ-സഭ പ്രവര്‍ത്തികളുടെ കരാര്‍. 53 കോടിയാണ് ആകെ പദ്ധതിച്ചെലവായി കണക്കാക്കുന്നത്.

 പ്രവര്‍ത്തനം ഇങ്ങനെ


ചോദ്യോത്തരം, ഉപക്ഷേപങ്ങള്‍, ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ എന്നിവയ്‌ക്ക് നോട്ടീസ് എഴുതി നല്‍കുന്നതിന് പകരം ഓണ്‍ലൈനിലൂടെ അറിയിക്കാം. സ്‌പീക്കറോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കുറിപ്പിന് പകരം മുന്നിലുള്ള കമ്ബ്യൂട്ടറില്‍ ക്ലിക്ക് ചെയ്യണം. ഇതിനായി അംഗങ്ങളുടെ ഇരുപ്പിടത്തില്‍ കമ്ബ്യൂട്ടര്‍ സ്ക്രീനും കീബോര്‍ഡും സജ്ജമാക്കും. സഭയിലെത്തിയാലുടന്‍ ടച്ച്‌ സ്ക്രീനില്‍ ലോഗിന്‍ ചെയ്യുന്നതിന് ഓരോരുത്തര്‍ക്കും യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. അച്ചടിച്ച രൂപത്തിലുള്ള എല്ലാ സഭാരേഖകളുടെയും കമ്ബ്യൂട്ടര്‍ രൂപങ്ങളും തയ്യാറാക്കുന്നുണ്ട്. എം.എല്‍.എ ഹോസ്റ്റലില്‍ ഓരോ എം.എല്‍.എക്കും ഡസ്‌ക് ടോപ്പ് കമ്ബ്യൂട്ടര്‍ അനുവദിച്ചിട്ടുണ്ട്. ഒപ്പം ഇ-നിയമസഭ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കുന്നുണ്ട്. പരീക്ഷണ സമ്മേളനമായതിനാല്‍ ഇത്തവണ അച്ചടിച്ച രേഖകളും ലഭ്യമാക്കും. എന്നാല്‍ മാര്‍ച്ചിലെ സമ്ബൂര്‍ണ ബഡ്ജറ്റ് സമ്മേളനം പൂര്‍ണമായും ഡിജിറ്റലാകും. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും സ്ക്രീന്‍ സംവിധാനം സജ്ജമാക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. സഭയില്‍ തിങ്കളാഴ്ച മാദ്ധ്യമപ്രവര്‍ത്തകരുടെ യോഗവും വിളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !