ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു

0


കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച്‌ തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിംഗ്, നോണ്‍-ബാങ്കിംഗ്, പണയം, ഇന്‍ഷ്വറന്‍സ്, മൈക്രോ ഫിനാന്‍സ്, വിദേശനാണ്യ വിനിമയം, ഹയര്‍ പര്‍ച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേല്‍ വര്‍ദ്ധിക്കുന്ന ഓരോ പോയിന്റിനും 32.50രൂപ നിരക്കില്‍ ക്ഷാമബത്തയും നല്‍കണം.

ക്ലീനര്‍, സ്വീപ്പര്‍, ഹൗസ്‌കീപ്പിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഓഫീസ് അറ്റന്‍ഡന്റ്, മെസഞ്ചര്‍, ഗാര്‍ഡനര്‍, വാച്ച്‌മാന്‍/സെക്യൂരിറ്റി ഗാര്‍ഡ്, ഡ്രൈവര്‍, കളക്‌ഷന്‍ എക്‌സിക്യൂട്ടിവ്, എ.ടി.എം ക്യാഷ് ലോഡിംഗ് എക്‌സിക്യൂട്ടിവ്, കളക്‌ഷന്‍ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബില്‍ കളക്ടര്‍, അപ്രൈസര്‍ തസ്തികകളിലുള്ളവര്‍ക്ക് സര്‍വീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവന്‍സ് എന്നിവ സുപ്രീം കോടതിയിലെ കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായി നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത തസ്തികകളില്‍ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടെയും ഇന്‍ക്രിമെന്റിന്റെയും നിരക്കില്‍ വേതനം നല്‍കണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !