റിയാദ് : സൗദി അറേബ്യയില്‍ മലയാളി നഴ്സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയില്‍ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കല്‍ പരിശോധനാഫലം. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു. നഴ്സിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഏറ്റുമാനൂര്‍ സ്വദേശിയ്ക്കാണ് കൊറോണ വൈറസ് ബാധയുള്ളതായി കണ്ടെത്തിയയ്. ഇതേ ആശുപത്രിയിലെ ഫിലിപ്പീന് സ്വദേശിയായ നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഏറ്റുമാനൂര്‍ സ്വദേശിയ്ക്ക് പടര്‍ന്നത്.
സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. നഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !