ദുബൈ എമിഗ്രേഷന്റെ മാധ്യമ പുരസ്‌കാത്തിന് മലപ്പുറം എടരിക്കോട് സ്വാദേശി അസീസ് മണമ്മൽ അർഹനായി

0

യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ കീഴിലുള്ള ജി.ഡി.ആര്‍.എഫ്.എ ദുബൈയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം നേടിയവരില്‍ മലയാളിയും. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് പുരസ്‌കരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ജി.ഡി.ആര്‍.എഫ്.എ ദുബൈയുടെ മാധ്യമ പുരസ്‌കാര വിജയികളിലെ ഏക ഇന്ത്യന്‍ സാന്നിധ്യം കൂടിയാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. പന്ത്രണ്ട് വര്‍ഷമായി ദുബൈ എമിഗ്രേഷന്‍ ജീവനക്കാരനായ അസീസ്, വാര്‍ത്തകളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് എത്തിച്ചുകൊണ്ടുള്ള സ്തുത്യര്‍ഹ സേവനത്തിനാണ് പുരസ്‌കാരത്തിന് അർഹനായത്.

ജി.ഡി.ആര്‍.എഫ്.എ ദുബൈ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയില്‍ നിന്ന് അസീസ് മണമ്മല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജി.ഡി.ആര്‍.എഫ്.എ.ഡി  അസിസ്റ്റന്റ് ഡയറക്ടറും, ദുബൈ പെര്‍മെന്റ് ലേബര്‍ കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ചടങ്ങിൽ സംബന്ധിച്ചു.

 ദുബായ് എമിഗ്രേഷന്റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം  മുംബ് രണ്ട് തവണകളായി സ്വന്തമാക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കപ്പുറത്ത് കലാ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അസീസ് മണമ്മല്‍. കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട് തുടങ്ങി വിവിധ മാപ്പിള കലാശാഖകളില്‍ അവഗാഹമുള്ള ഇദ്ദേഹം കേരള ഫോക്‌ലോര്‍ അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവില്‍, ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും കലാവേദികളില്‍ പരിശീലകന്‍, വിധികര്‍ത്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും കലാരംഗത്തെ സേവനങ്ങള്‍ അസീസ് തുടരുന്നു. കോല്‍ക്കളി രംഗത്ത് ഗവേഷണാത്മകമായ പഠനങ്ങള്‍ക്കും ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, തുടര്‍ച്ചയായ പതിനെട്ട് വര്‍ഷം കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ എടരിക്കോട് പി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ നാട്ടിലും മറുനാട്ടിലും ശ്രദ്ധേയനാണ് അസീസ് മണമ്മല്‍. വിദ്യാര്‍ത്ഥിയെന്ന നിലയിലും പരിശീലകനെന്ന നിലയിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ അസീസിന്റെ ടീമിന് സാധിച്ചിരുന്നു. പ്രവാസ ജീവിതം നയിക്കുന്ന തന്റെ കോല്‍ക്കളി ടീമംഗങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ദുബൈയിലും ഈ കലയെ സജീവമാക്കി നിര്‍ത്താന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധവെക്കുന്നു. 
പരേതനായ മുഹമ്മദ് ബാവയുടെയും, ഖദീജയുടെയും മകനാണ്. അസീസ് മണമ്മൽ

റിപ്പോർട്ട് : ശരീഫ് പിവി കരേക്കാട്

00971563423734


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !