അമ്മ വിളക്കുവെക്കാൻ തിരിഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് വീടിന് മുന്നിലെ ഇടവഴിയിലേക്കിറങ്ങിയ കുഞ്ഞ് കാറു തട്ടി മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ രാഹുൽ കൃഷ്ണയുടെ മകൾ ഒമ്പതു മാസം പ്രായമുള്ള ശിവാംഗിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സന്ധ്യക്ക് വീട്ടിൽ വിളക്ക് കത്തിക്കുന്ന സമയത്താണ് അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയത്. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു.
ഇരുട്ടു നിറഞ്ഞതിനാൽ കുട്ടി റോഡിലേക്കിറങ്ങിയത് ആരും കണ്ടില്ല. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !