തിരുവനന്തപുരം: (www.MediavisionLIVE.in )ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് അഭിനന്ദനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും അവരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാക്കാനും ടിക്കാറാം മീണ നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അഭിനന്ദിച്ചു.
sveep പരിപാടിയിലൂടെ വോട്ടര്‍മാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ പരിപാടി മികച്ച പ്രതികരണമാണ് നല്‍കിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കെ ജയകുമാര്‍ എഴുതി കെ എസ് ചിത്ര പാടിയ 'തെരഞ്ഞെടുപ്പ് ഗീത'ത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിന്റെയെല്ലാം ഫലമായി വോട്ടെടുപ്പ് ശതമാനം 78 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !