ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും തമ്മിലുള്ള പോരാട്ടം ഇന്ന് ജിദ്ദയിൽ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിൽ രാത്രി പത്തുമണിക്കാണ് മത്സരം.
മത്സരത്തിനായി ലയണല്‍ മെസ്സിയുള്‍പ്പെടെ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയിരുന്നു. ഞായറാഴ്ച രാത്രി സൗദി സമയം 9 നാണ് ഫൈനല്‍.
62,000 പേർക്കിരിക്കാവുന്നതാണ് കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയം. ബാഴ്‌സലോണ-അത്‌ലറ്റിക്കൊ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റയൽ-വലൻസിയ മത്സരത്തിന്റെ പതിനായിരത്തോളം ടിക്കറ്റുകൾ തിങ്കളാഴ്ച രാത്രി ലഭ്യമായിരുന്നു. ഫൈനലിന്റെ മുപ്പത്തഞ്ചായിരത്തോളം ടിക്കറ്റുകൾ വിൽപനയുടെ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞിരുന്നു. സെമി ഫൈനൽ ടിക്കറ്റുകൾക്ക് 75 റിയാൽ മുതലും ഫൈനലിന്റെ ടിക്കറ്റിന് 150 റിയാൽ മുതലുമാണ് നിരക്ക്.
സ്പാനിഷ് ഫുട്‌ബോളിലെ ഈ സീസണിലെ ആദ്യ ട്രോഫിയാണ് ജിദ്ദയിൽ നിർണയിക്കപ്പെടുക. സ്പാനിഷ് സൂപ്പര്‍ കപ്പ് 13 തവണ ബാഴ്സയും 10 തവണ റയലും നേടിയിട്ടുണ്ട്.ഇന്നലെ നടന്നആദ്യസെമിയിൽ റയൽ മഡ്രീഡിന് ജയം. വലൻസിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മഡ്രീഡ് തോൽപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !