മലപ്പുറം: (www.mediavisionlive.in) പഴയ സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ‘ചെയ്യുന്നതിനുമുൻപ് ജില്ലാ പോലീസ് വെബ്‌സൈറ്റ് സന്ദർശിക്കുന്നത് നന്നാകും. കളവുപോവുകയോ നഷ്ടപ്പെടുകയോ അവകാശികളില്ലാതെ കാണപ്പെടുകയോ ചെയ്യുന്നവയുടെ വിവരങ്ങൾ ഇനി ഇൗ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പഴയ വാഹനങ്ങൾ, മൊബൈൽഫോൺ, ലാപ്‌ടോപ് തുടങ്ങിയവ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ചതിക്കുഴികളിൽ പെടാതിരിക്കാനാണ് പോലീസിന്റെ പുതിയ സംവിധാനം.
സാധനങ്ങൾ വാങ്ങുമ്പോൾ അവ മറ്റൊരാളിൽനിന്ന് കളവുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തതാണോയെന്ന്് പരിശോധിക്കാനും ഇതു സംബന്ധിച്ച് പോലീസിന് വിവരം കൈമാറാനും ഇതുവഴി സാധിക്കും.
വെബ്‌സൈറ്റിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ പൊതുജനങ്ങൾക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ നൽകാം. പരാതി സമർപ്പിച്ച പോലീസ് സ്റ്റേഷൻ, റസീപ്റ്റ് നമ്പർ, നഷ്ടപ്പെട്ടത് മൊബൈൽഫോൺ ആണെങ്കിൽ അതിന്റെ െഎ.എം.ഇ.െഎ. നമ്പർ, വാഹനമാണെങ്കിൽ രജിസ്റ്റർ, ചേസിസ് നമ്പറുകൾ എന്നിവ നൽകണം. malappurampolice.gov.in എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !