ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് നാട്ട് രാജാക്കൻമാർക്ക് മുകളിൽ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാരിന് മുകളിൽ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓർത്താൽ നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോൾ ചില ആളുകൾ ചോദിച്ചു ആർക്കാണ് ഇവർക്ക് അതിന് അധികാരം നൽകിയെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭക്കുണ്ടെന്നാണ്
ഇതൊരു ജനാധിപത്യ രാജ്യമാണ്. ആ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായി ഉൾക്കൊള്ളാൻ പഠിക്കണം. സംസ്ഥാന സർക്കാരുകളുടെ മേൽ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പൗരത്വ നിയമത്തിനെതിരായ യോജിച്ച സമരത്തിൽ നിന്നും പിൻമാറിയ പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ ഇതിനെതിരെ രംഗത്തുവരികയായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനമുന്നയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !