ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ( എസ് സി ഒ) ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും. ഉച്ചകോടിയിൽ ആകെയുള്ള എട്ട് അംഗരാജ്യങ്ങളെയും നാല് നിരീക്ഷകരെയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഈ വർഷമവസാനം ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളെയും നാല് നിരീക്ഷകരെയും മറ്റ് അന്താരാഷ്ട്ര സംഭാഷണ പങ്കാളികളെയും ക്ഷണിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക സുരക്ഷാ കൂട്ടായ്മയാണ് എസ് സി ഒ. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും കൂട്ടായ്മയിൽ അംഗമാകുന്നത്. കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജികിസ്്ഥാൻ, ഉസ്‌ബെകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മറ്റ് സ്ഥിരാംഗങ്ങൾ. അഫ്ഗാനിസ്ഥാൻ, ഇറാൻ, മംഗോളിയ, ബെലാറസ് എന്നിവരാണ് നിരീക്ഷക രാജ്യങ്ങൾ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !