ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സി.ഐ.ടി.യു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് ആക്രമമത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുഖത്തും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തൂറ്റ് സ്ഥാപനം തുറന്നത്. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഇന്നലെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നതിനാല്‍ ഇന്ന് പൊലീസ് സംരക്ഷണം സ്ഥാപനത്തിന് നല്‍കിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !