ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് എന്‍.വി രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷന്‍, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വധശിക്ഷ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മ്മ, മുകേഷ് എന്നിവര്‍ വ്യാഴാഴ്ച്ചയാണ് സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്. കേസിലെ അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ വൃന്ദാ ഗ്രോവറാണ് മുകേഷിന് വേണ്ടി തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.ജനുവരി ഏഴിന് പ്രതികളുടെ മരണവാറന്റ് ഡല്‍ഹി സെഷന്‍സ് കോടി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തല്‍ ഹര്‍ജികളുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !