കൊളത്തൂർ: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പാങ്ങ് സ്വദേശിയായ മുഹമ്മദ് ഷിബിലി(30)യെയാണ് പോക്‌സോ നിയമപ്രകാരം കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തത്.
രാത്രി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാപോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ വലയിലായത് .
എസ്.ഐ. ഷാരോൺ, സി.പി.ഒമാരായ വിവേക്, ഷക്കീൽ, പ്രിയജിത്ത്, സുരേഷ്, സത്താർ, വധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കുശേഷം പെരിന്തൽണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !