പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷയിൽ ഗവർണർ അഡ്വക്കറ്റ് ജനറലിനോട് അഭിപ്രായം തേടി. അന്തിമ തീരുമാനമെടുക്കും മുമ്പാണ് ഗവർണർ എ ജി സുധാകരപ്രസാദിനോട് ഗവർണർ അഭിപ്രായം തേടിയത്.
രാജ്ഭവനിലെത്താണ് സുധാകരപ്രസാദിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ എജി രാജ്ഭവനിലെത്തി കാര്യങ്ങൾ ധരിപ്പിക്കും. ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷ കഴിഞ്ഞ മൂന്ന് മാസമായി ഗവർണറുടെ പരിഗണനയിലാണ്
സർക്കാരിന് വിജിലൻസ് നൽകിയ അപേക്ഷ ഗവർണർക്ക് കൈമാറുകയായിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും ഗവർണറുടെ മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ എ ജിയെ വിളിപ്പിച്ച സാഹചര്യത്തിൽ വിഷയത്തിൽ തീരുമാനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ വിജിലൻസ് ഡയറക്ടറെയും വിജിലൻസ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ഗവർണർ ചർച്ച നടത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ തീരുമാനത്തിനായി എ ജിയെയും വിളിപ്പിച്ചിരിക്കുന്നത്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുൻ മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കണമെങ്കിൽ ഗവർണരുടെ അനുമതി ആവശ്യമാണ്. ഇതാണ് വിജിലൻസ് സർക്കാർ മുഖാന്തരം ഗവർണർക്ക് അപേക്ഷ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !