
മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് തുടക്കമായി. വിദഗ്ധരെത്തി ഫ്‌ളാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങി. ഫോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം സ്‌ഫോടനത്തിലൂടെ തകർക്കുക.
ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഹോളിഫെയ്ത്ത് എച്ച് ടു ഒയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫിസ് എൻജിനീയറിംഗാണ് ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നത്.
ഇന്ന് പുലർച്ചെയാണ് സ്‌ഫോടക വിദഗ്ധർ മരടിലെ ഹോളിഫെയ്ത്തിലെത്തിയത്. ഏഴരയോടെ സ്‌ഫോടക വസ്തുക്കളും എത്തി. അങ്കമാലിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് സ്‌ഫോടക വസ്തുക്കൾ എത്തിച്ചത്. സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ജോലികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും
200 കിലോയിലധികം സ്‌ഫോടകവസ്തുക്കളാണ് ഹോളിഫെയ്ത്ത് കെട്ടിടം തകർക്കാൻ വേണ്ടി വരിക. സ്‌ഫോടക വസ്തുക്കൾ നിറച്ചു തുടങ്ങുന്നതോടെ ഫ്‌ളാറ്റ് പരിസരത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. ഫ്‌ളാറ്റിന്റെ കോമ്പൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഫ്‌ളാറ്റിന്റെ 200 മീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കും.
ജനുവരി 11ന് രാവിലെ 11 മണിക്കാണ് ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർക്കുന്നത്. 11.30ന് ആൽഫ സെറീനും തകർക്കും. ജനുവരി 12ന് രാവിലെ ജെയിൻ കോറൽകോവ് ഫ്‌ളാറ്റും അന്നേ ദിവസം 2 മണിക്ക് ഗോൾഡൻ കായലോരവും സ്‌ഫോടനത്തിലൂടെ തകർക്കും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !