സിപിഎം നേതാവ് പി ജയരാജനെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ മാപ്പ് പറഞ്ഞു. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ വെച്ചാണ് ബിജെപി പ്രവർത്തകൻ എടവണ്ണ സ്വദേശി പറങ്ങോടൻ എന്ന അപ്പു മാപ്പ് പറഞ്ഞത്.
കേസ് പരിഗണിച്ചപ്പോഴാണ് താൻ നിരുപാധികം മാപ്പ് പറയുന്നതായി ബിജെപി പ്രവർത്തകർ അറിയിച്ചത്. തെറ്റ് പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈ പിടിച്ചാണ് അപ്പു പറഞ്ഞത്. പ്രതി ആത്മമാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്ന് ജയരാജൻ കോടതിയെ അറിയിച്ചു
2016 നവംബറിലാണ് അപ്പു വധഭീഷണി മുഴക്കിയത്. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു വധഭീഷണി മുഴക്കിയത്. തുടർന്നാണ് പരാതി നൽകിയതും ബിജെപി പ്രവർത്തകൻ ഇപ്പോൾ മാപ്പ് പറഞ്ഞതും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !