കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കുന്നതിനെതിരെ റോയി തോമസിന്റെ കുടുംബം കോടതിയില്‍. കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെയുള്ള മൂന്ന് സിനിമാ സീരിയല്‍ നിര്‍മ്മാതാക്കളോട് ഈ വരുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
കൂടത്തായി കൊലപാതക പരമ്പര കേസ് സിനിമയും സീരിയലുകളുമാക്കിയാല്‍ അത് കുട്ടികളുടെ ഭാവി തകര്‍ക്കും. ഇപ്പോള്‍ തന്നെ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് റോയിയുടെ മക്കള്‍ കടന്നുപോകുന്നത്.വീണ്ടും ഈ കേസ് ചര്‍ച്ചയാവുന്നത് കുട്ടികളുടെ മാനസിക നിലയെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് റോയി തോമസിന്റെ കുടുംബം കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമയുടേയും സീരിയലുകളുടേയും നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !