തൃശൂര്‍: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.ബലറാം (72) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ്.
വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. പിന്നീട് കെ. മുരളീധരന് മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവെച്ചു. കെ. കരുണാകരന്‍ കോണ്‍ഗ്രസുമായി തെറ്റി ഡിഐസി രൂപവത്കരിച്ചപ്പോള്‍ അതിനൊപ്പം പോയ നേതാക്കളില്‍ ഒരാളാണ്. പിന്നീട് കരുണാകരനുമായി അകന്ന ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.
എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല.
എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായ കെ.മുരളീധരന് മത്സരിക്കാന്‍ വേണ്ടിയാണ് 2004 ല്‍ ബലറാം എംഎല്‍എ സ്ഥാനം രാജിവച്ചത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ പരാജയപ്പെട്ടു.
വിദേശത്തുള്ള മക്കള്‍ എത്തിയതിനു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !