പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവർണറോട് ചോദിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.
താനൊരു റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ പറഞ്ഞു. സർക്കാർ സുപ്രീം കോടതിയിൽ പോകുന്നതിന് താനെതിരല്ല. ഭരണഘടനാ പ്രകാരം അതിന് അവകാശമുണ്ട്. പക്ഷേ ആ വിവരം ഗവർണറെ അറിയിച്ചില്ല. സർക്കാർ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗവർണർ പറഞ്ഞു
വാർഡ് വിഭജന ഓർഡിനൻസിനെ കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്.തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. നിയമസഭ ചേരാനിരിക്കുകയാണ്. ഓർഡിൻസ് ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. അതിന്റെ നിയമവശങ്ങൾ പരിശോധിക്കുകയാണ്. സർക്കാരുമായി കലഹത്തിനില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !