ആലപ്പുഴ: രാഷ്ട്രീയത്തിനു പുറമേ സിനിമയിലും മുഖം കാണിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് ചെന്നിത്തല അഭിനയിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ വേഷത്തില്തന്നെയായിരിക്കും അദ്ദേഹം ക്യാമറക്കു മുന്നിലെത്തുന്നത്. നിഖില്‍ മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന് അഷ്കര്‍ സൗദാണ് നായകന്. ധര്മജന്, ഭീമന് രഘു, നീന കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.
ചെന്നിത്തലയുടെ സൗകര്യം കൂടി പരിഗണിച്ചാകും ചിത്രീകരണം നടത്തുകയെന്ന് സംവിധായകന് നിഖില്‍ പറഞ്ഞു. ആദ്യമായാണ് ചെന്നിത്തല സിനിമാ രംഗത്തേക്ക് വരുന്നതെങ്കിലും സ്കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !