സ്ത്രീകളുടെ അവകാശ നിഷേധം അപലപനീയം: വിസ്ഡം മുജാഹിദ് പ്രതിനിധി സമ്മേളനം

0

വളാഞ്ചേരി|
സമൂഹത്തിൽ സ്ത്രീക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ പൊതു ഇടങ്ങളിൽ നിഷേധിക്കപ്പെടുന്നത് നീതി നിഷേധവും അപലപനീയവുമാണെന്ന് വിസ്ഡം വളാഞ്ചേരി മണ്ഡലം സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

'കുടുംബം, സമൂഹം, ധാർമ്മികത' എന്ന പ്രമേയത്തിലാണ് മണ്ഡലം പ്രതിനിധി സമ്മേളനം നടന്നത്. സ്ത്രീകളോട് വ്യക്തിപരമായും സാമൂഹ്യമായും നിർവഹിക്കേണ്ട ബാധ്യതകൾ പൊതുസമൂഹം വിസ്മരിക്കുകയാണ്. സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും മാർക്കറ്റിങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടും സ്ത്രീക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും നിഷേധങ്ങളും വർദ്ധിക്കാൻ കാരണമായെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

സ്ത്രീകൾക്കെതിരെയുള്ള നീതി നിഷേധങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുകയും നിയമ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യാൻ സർക്കാർ കർശന സമീപനം സ്വീകരിക്കണം. സ്ത്രീ സമൂഹത്തോട് ആദരവും സുരക്ഷിതത്വവും നൽകാനാണ് വിശുദ്ധ ഖുർആൻ ആവശ്യപ്പെടുന്നത്. ഇസ്ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന പുരോഹിതന്മാർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം.

വളാഞ്ചേരി കൊട്ടാരത്ത് സംഘടിപ്പിച്ച സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം ഡോ. സി.എം. ഷാനവാസ് സുല്ലമി അധ്യക്ഷത വഹിച്ചു.

തുടർന്ന്, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ശഹബാസ് കെ. അബ്ബാസ്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം താരിഫ്, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ ജോയൻ്റ് സെക്രട്ടറി ഫാരിസ് തിരൂർ, അബ്ദുശ്ശുക്കൂർ അൻസാരി, അബ്ദുസ്സമദ് പുറങ്ങ്, അബ്ദുൽ ജലീൽ കൊളമംഗലം, മിസ്അബ് തങ്ങൾ കഞ്ഞിപ്പുര എന്നിവർ സംസാരിച്ചു.

ഈ വാർത്ത കേൾക്കാം

Content Summary: Denial of women's rights is condemnable: Wisdom Mujahid representative conference

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !