മലപ്പുറം: വറ്റലൂര്‍ കുഴിപ്പള്ളി പാടശേഖരത്തില്‍ നിന്ന് മത്സ്യം പിടിക്കുന്നതിനിടെ യുവാക്കള്‍ക്ക് ചെഞ്ചെവിയന്‍ ആമയെ കിട്ടി.ആവാസവ്യവസ്ഥക്ക് ഏറെ ഭീഷണിയായ ഇവ കേരളത്തില്‍ പെറ്റു പെരുകുന്നത് ഇതര ജലജീവികളുടെ എണ്ണക്കുറവിന് കാരണമാകും.ആവാസവ്യവസ്ഥക്ക് ഏറെ അനുകൂലമായ നാടന്‍ ആമകളുടെ ആഹാര സമ്പാദനത്തെയാണ് ഇവ ഏറെ ബാധിക്കുന്നത്.
പ്രളയകാലങ്ങളിലാകും ഈ അലങ്കാരയിന ആമ കേരളത്തിലെ ജലാശയങ്ങളിലെത്തിയത്.അധിനിവേശ ജീവജാലങ്ങളില്‍ പെടുന്ന ഇവയുടെ ശൃംഖല ഇല്ലാതാക്കലാണ് ഏക പരിഹാര മാര്‍ഗം.അലങ്കാരത്തിനായി വളര്‍ത്തുന്നവര്‍ പൊതു ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതും ഏറെ വെല്ലുവിളിയാണ്.
കിട്ടിയ ആമയെ വനം വകുപ്പിനെ ഏല്‍പ്പിക്കാനാണ് തീരുമാനം.
Content Summary: Threat to the habitat.. Chenchevian turtle found in Vattallur.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !