എം.ടി. വേണു സാഹിത്യോത്സവം എടപ്പാളിൽ നടന്നു.പുരസ്കാരം ലത്തീഫ് കുറ്റിപ്പുറം ഏറ്റുവാങ്ങി

0

എടപ്പാൾ: 
മാധ്യമ പ്രവർത്തനത്തിന്റെ  സാംസ്ക്കാരിക ഉള്ളടക്കം ഉള്ള വ്യക്തിയായിരുന്നു എം.ടി. വേണു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു.
വേണു ഈ നാടിന്റെ പൊതുമുതൽ ആയിരുന്നെന്നും വേണുവിന്റെ  ശരീരത്തിന്റെ അകത്ത് നിലാവിന്റെ പ്രകാശവും പുറത്ത് തീപ്പന്തത്തിന്റെ ഭാവവുമായി നടന്നിരുന്ന വ്യക്തി കൂടിയായിരുന്നു. കർമ്മം മാത്രമല്ല കർത്തവ്യം നിർവഹിച്ചിരുന്ന വ്യക്തിയും നിലപാടുകളിൽ ഉറച്ച് നിന്നിരുന്ന വ്യക്തിത്വവും കൂടാതെ പോരാളിയായും സന്യാസിയായ പോരാളിയായും ആർക്കും അധീനപ്പെടാത്ത വ്യക്തി കൂടിയായിരുന്നു. കഥയെഴുത്തും പത്രപ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു.


അടിച്ചേൽപ്പിക്കപ്പെട്ട എഴുത്തുകാരനല്ല സ്വയം എഴുത്തുകാരനായിരുന്നു വേണു. ഒരു നോട്ടം കൊണ്ടും സംസാരം കൊണ്ടും ആംഗ്യം കൊണ്ടും സമൂഹത്തിൽ സൗഹൃദം ഉണ്ടാക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു. ഏതൊരു ജനക്കൂട്ടത്തിനിടയിലും തന്റെ വേഷവിധാനം കൊണ്ട് ആൾക്കൂട്ടത്തിൽ തനിയെ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന വ്യക്തി കൂടിയാണ് വേണു എന്നും സമദാനി പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം അഡ്വ: പി.പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറത്തിന്  എം.ടി. വേണു പുരസ്ക്കാരം സമ്മാനിച്ചു. എം.പി. അബ്ദുസമദ് സമദാനി പൊന്നാടയും  മൊമന്റോയും ക്യാഷ് അവാർഡും നൽകിയാണ് ലത്തീഫ് കുറ്റിപ്പുറത്തിനെ ആദരിച്ചത്
Content Summary: M.T. Venu Literary Festival held in Edappal. Latheef Kuttippuram received the award

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !