'പിണറായിസമാണ് കേരളത്തിന് ഭീഷണി'; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് പി.വി. അൻവർ

0

കണ്ണൂർ
: 'പിണറായിസമാണ്' കേരളത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും, അത് തടയാൻ എന്ത് ത്യാഗം സഹിച്ചും യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവുമായ പി.വി. അൻവർ പ്രഖ്യാപിച്ചു. പിന്തുണ നൽകുന്നതിന് തൃണമൂൽ കോൺഗ്രസിന് യാതൊരു നിബന്ധനകളുമില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ കേസുകളിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്ന് അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർബന്ധപ്രകാരമാണ് ഒപ്പിട്ടത്. 'ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) എന്താണ് കുഴപ്പം' എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചോദിക്കുന്നത് വിരോധാഭാസമാണെന്നും, കുഴപ്പമുണ്ടെന്ന് ആദ്യം പറഞ്ഞത് സി.പി.എം തന്നെയല്ലേയെന്നും അദ്ദേഹം ചോദ്യമുയർത്തി.

"ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്? മതേതരത്വത്തെ പിണറായി സർക്കാർ തൂക്കി വിറ്റു. ഇത് പിണറായിയുടെ വ്യക്തിപരമായ ആവശ്യത്തിനാണ്," അൻവർ തുറന്നടിച്ചു.

കൂടാതെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി അദ്ദേഹത്തിന്റെ വസതിയിൽ പോയതെന്നും, പി.എം. ശ്രീയിൽ ഒപ്പിട്ടത് ബി.ജെ.പി-പിണറായി ബന്ധം അടിവരയിടുന്നതാണെന്നും അൻവർ ആരോപിച്ചു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐ എന്തെടുക്കുമെന്ന് 27-ന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അതിനുശേഷം പ്രതികരിക്കാമെന്നും അൻവർ കൂട്ടിച്ചേർത്തു.
ഈ വാർത്ത കേൾക്കാം


Content Summary: 'Pinarayism is a threat to Kerala'; P.V. Anwar says he will stand with UDF

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !