തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 29-ന് പുറത്തിറക്കിയ പുതുക്കിയ കരട് വോട്ടർപട്ടിക, ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമാണ് അന്തിമമാക്കുന്നത്.
കരട് പട്ടികയിൽ 2.83 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിനെ തുടർന്നാണ് ഇത്തവണ രണ്ടുതവണയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടികൾ നടന്നത്. സെപ്റ്റംബർ രണ്ടിന് ഒരു അന്തിമ പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ പട്ടിക ഇന്ന് പുറത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ:
ഈ വാർത്ത കേൾക്കാം
Content Summary: Local elections: Final voter list to be published today
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !